സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി
മനാമ: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനെ വരവേൽക്കാനൊരുങ്ങി ‘ഇസ്തിഖ്ബാൽ റമദാൻ’ റമദാൻ മുന്നൊരുക്കം എന്ന ശീർഷകത്തിൽ സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന ബഹുജന സംഗമം വെള്ളിയാഴ്ച രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി മുഖ്യപ്രഭാഷണം നിർവഹിക്കും. സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയ, ബഹ്റൈൻ റെയ്ഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ, ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ, പ്രവർത്തകർ, ബഹുജനങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിക്കും. സ്ത്രീകൾക്ക് പരിപാടിയിൽ പങ്കെടുക്കാൻ പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.