മനാമ: പ്ലസ്ടു കഴിഞ്ഞാൽ ഇനിയെന്ത്...? ബിരുദ പഠനത്തിന് ഏത് കോഴ്സെടുക്കും, ഏത് സർവകലാശാലയിൽ പഠിക്കും. ഏറ്റവും മികച്ച തൊഴിൽ മേഖലയിലേക്ക് എത്തിപ്പെടാൻ എങ്ങനെ പഠിക്കണം.... കുട്ടികളുടെ പഠനവഴി തെരഞ്ഞെടുക്കാൻ ആശങ്കപ്പെടുന്ന രക്ഷിതാക്കൾക്കും പഠനത്തിൽ മികച്ച പ്രകടനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും വഴികാട്ടിയായി ഗൾഫ് മാധ്യമം ഒരുക്കുന്ന പ്രത്യേക വെബിനാർ ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വരുന്നു.
പരമ്പരാഗതമായ കരിയർ ഗൈഡൻസിനപ്പുറം, ഇന്നത്തെ അനിശ്ചിതത്വങ്ങളെ നാളത്തെ അവസരങ്ങളാക്കി മാറ്റാനുള്ള കൃത്യമായ റോഡ് മാപ്പ് ഈ വെബിനാറിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും. നിങ്ങളുടെ തുടർ പഠനം ബഹ്‌റൈനിൽ തന്നെ തുടരണമോ അതോ മറ്റേതെങ്കിലും രാജ്യങ്ങളെ ആശ്രയിക്കണമോ എന്ന ആശയക്കുഴപ്പങ്ങൾക്ക് വിദഗ്ദ്ധർ ഈ സെഷനിലൂടെ മറുപടി നൽകും. ബഹ്‌റൈനിലും വിദേശത്തുമുള്ള മികച്ച പഠന സാധ്യതകളെക്കുറിച്ചുള്ള അറിവ്, പരീക്ഷാഫലങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയും സമ്മർദ്ദവും അതിജീവിക്കാനുള്ള വഴികൾ, ആത്മവിശ്വാസത്തോടെ ലക്ഷ്യങ്ങളിലേക്കെത്താൻ സഹായിക്കുന്ന പ്രത്യേക പരിശീലനം, 2026ലെ പുതിയ തൊഴിൽ സാധ്യതകൾ, കൺഫ്യൂഷനുകൾ മാറ്റി കൃത്യമായ പ്ലാനിങ്, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദഗ്ദ്ധരോട് നേരിട്ട് സംശയങ്ങൾ ചോദിക്കാനുള്ള അവസരം തുടങ്ങിയവ ഈ വെബ് ടാൾക്കിലൂടെ സാധ്യമാകും. വിവിധ മേഖലകളിൽ പ്രശസ്തരായ മൂന്ന് വിദഗ്ദ്ധരാണ് വെബിനാറിൽ സംവദിക്കുന്നത്.
പ്രമുഖ സൈക്കോളജിസ്റ്റും ചൈൽഡ് ഡെവലപ്മെന്‍റ് എക്സ്പേർട്ടുമായ ആരതി സി. രാജരത്നം, ഹിപ്നോസിസ് മെന്‍റായ മാജിക് ലിയോ, ഇന്‍റർനാഷനൽ എജുക്കേഷനൽ വിദഗ്ദനും സിജി കരിയർ കൗൺസിലറുമായ ഡോ. ശരീഫ് പൂവ്വലും നിങ്ങൾക്ക് വേണ്ടി സംസാരിക്കാനെത്തും. രജിസ്ട്രേഷൻ സൗജന്യമാണ്. സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന ഈ വെബിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നൽകിയിട്ടുള്ള ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് സീറ്റുകൾ ഉറപ്പാക്കേണ്ടതാണ്. നിങ്ങളുടെ ഭാവി കൃത്യമായി പ്ലാൻ ചെയ്യാൻ ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാറിന്റെ ഭാഗമാകൂ. Web talk Register Now : madhyamam.com/webtalk2026
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.