ഒ.ഐ.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനത്തിൽ നിന്ന്
മനാമ: ഒ.ഐ.സി.സി ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മനാമ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ് ക്യാമ്പ്. സാധാരണക്കാരായ പ്രവാസികൾക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ക്യാമ്പിൻ്റെ പോസ്റ്റർ പ്രകാശനം ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ നിർവഹിച്ചു. കരുണയുടെയും ജനസേവനത്തിൻ്റെയും പ്രതീകമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണ പുതുക്കാൻ ഇത്തരം കാരുണ്യ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പിൽ വിവിധ ആരോഗ്യ പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഉണ്ടായിരിക്കും.
ഒ.ഐ.സി.സി ജില്ല പ്രസിഡൻ്റ് അലക്‌സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സയ്യിദ് എം.എസ്, ജീസൺ ജോർജ്, സെക്രട്ടറി വിനോദ് ഡാനിയേൽ, ജില്ല ഭാരവാഹികൾ ആയ ജോൺസൺ. ടി. തോമസ്, കോശി ഐപ്പ്, ബ്രൈറ്റ് രാജൻ, ബിബിൻ മാടത്തേത്ത്, സിജി തോമസ്, ഷാജി. കെ. ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യോഗത്തിന് ജില്ല ജനറൽ സെക്രട്ടറി ശോഭ സജി സ്വാഗതവും, മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ റോബിൻ ജോർജ് നന്ദിയും രേഖപ്പെടുത്തി. യോഗത്തിന് സന്തോഷ് ബാബു, സിബി അടൂർ, അബിൻ ജോൺ, സാം ആനപാറയ്ക്കൽ, ഈപ്പൻ പി.ജെ, അനിയൻ കുഞ്ഞ്, സിജു ചെറിയാൻ, സജി മത്തായി, നിഷ ശാമൂവേൽ, റെജി. എം. ചെറിയാൻ, എബി ജോൺ, നോബിൾ ജേക്കബ്, എബിൻ മാത്യു, ഷാബു കടമ്പനാട്, സതീഷ് ജോർജ്, നിഥിൻ റാന്നി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.