ബി.കെ.എസ് 2026-2028 വർഷത്തെ
ഭരണസമിതി
Posted On
date_range Updated On
date_range ബി.കെ.എസ് ഭരണസമിതി സ്ഥാനാരോഹണം 27ന്
മനാമ: ബഹ്‌റൈൻ കേരളീയ സമാജം 2026-2028 വർഷത്തെ ഭരണസമിതിയുടെ ഔദ്യോഗിക സ്ഥാനാരോഹണം (ഇൻഡക്ഷൻ സെറിമണി) ജൂൺ 27 ശനിയാഴ്ച വൈകിട്ട് സമാജം ഡി.ജെ ഹാളിൽ നടക്കുമെന്ന് പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു.
ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥി ആയിരിക്കും. കലാപരിപാടികളും പ്രസിദ്ധ ഗായകൻ പന്തളം ബാലൻ നയിക്കുന്ന മ്യൂസിക്കൽ നെറ്റും ഇതിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ കേരളീയ സമാജം വനിതാ വേദിയുടെ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും ഉണ്ടായിരിക്കും. എല്ലാവരെയും ചടങ്ങിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.