നാഷനൽ റെസിലിയൻസ് ഡോക്യുമെന്റേഷൻ കമ്മിറ്റി

ആക്രമണ സംഭവങ്ങൾ രേഖപ്പെടുത്തുക ലക്ഷ്യം; ബഹ്റൈനിൽ നാഷനൽ റെസിലിയൻസ് ഡോക്യുമെന്റേഷൻ കമ്മിറ്റി ആദ്യ യോഗം ചേർന്നു

മനാമ: ബഹ്‌റൈൻ നേരിട്ട ഇറാനിയൻ ആക്രമണങ്ങൾ നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രൂപീകരിച്ച നാഷണൽ റെസിലിയൻസ് ഡോക്യുമെന്റേഷൻ കമ്മിറ്റി തങ്ങളുടെ ആദ്യ യോഗം അവാലിയിലെ ഡെറാസാറ്റ് ആസ്ഥാനത്ത് ചേർന്നു. ഗതാഗത, ടെലികോമ്യൂണിക്കേഷൻ മന്ത്രിയും ഡെറാസാറ്റ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

ഹമദ് രാജാവിന്റെയും, കിരീടാവകാശി യുടെയും നേതൃത്വത്തിൽ രാജ്യം കാണിച്ച പ്രതിരോധവും ഐക്യവും ദേശീയ വിവരണമായി ക്രോഡീകരിക്കുന്നതിനും സമിതി നേതൃത്വം നൽകും. ആക്രമണങ്ങളെ നേരിടുന്നതിലും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിലും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ്, നാഷണൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം, മറ്റ് സുരക്ഷാ ഏജൻസികൾ എന്നിവ വഹിച്ച പങ്കിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു. സമിതിയുടെ പ്രവർത്തനങ്ങൾക്കുള്ള പൊതു ചട്ടക്കൂട് യോഗം അവലോകനം ചെയ്യുകയും, സ്റ്റേറ്റ് ഇൻഫർമേഷൻ ആൻഡ് ഡോക്യുമെന്റ്സ് പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായി രേഖകൾ ശേഖരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ അംഗീകരിക്കുകയും ചെയ്തു.  

Tags:    
News Summary - National Resilience Documentation Committee holds first meeting, aims to document incidents of violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.