സൗദി ദേശീയ ദിനം: സന്തോഷം പങ്കുവെക്കാന്‍ പ്രധാനമന്ത്രി എംബസിയിലെത്തി

മനാമ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സന്തോഷം പങ്കുവെക്കാനും ആശംസ നേരാനും പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ബഹ്റൈനിലെ സൗദി നയതന്ത്ര കാര്യാലയത്തിൽ എത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധവും ആഴത്തിലുള്ള സഹകരണവും അയവിറക്കിയ അദ്ദേഹം ഉത്തരോത്തരം അവ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നത് സന്തോഷവും ആവേശവുമുണ്ടാക്കുന്നതാണ്. സൗദിയുടെ സന്തോഷം ബഹ്റൈ​​​െൻറ കൂടി സന്തോഷമാണ്. ബഹ്റൈന് സൗദി നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയും സഹായവും ഒരിക്കലും മറക്കാന്‍ സാധ്യമല്ല. ഇരുരാഷ്ട്രങ്ങളിലെയും ജനതകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹോദര്യ ബന്ധം ശക്തമായി തുടരുന്നത് ശക്തിയാണ്.


സൗദി ഭരണാധികാരി കിങ് സല്‍മാന്‍ ബിന്‍ അബ്​ദ​ുല്‍ അസീസ് ആല്‍ സുഊദി​​​െൻറ നേതൃത്വത്തില്‍ കൂടുതല്‍ ഉയരങ്ങളിൽ എത്താനും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ട സ്ഥാനം കൈവരിക്കാനും അറബ്-ഇസ്​ലാമിക സമൂഹത്തിന് ദിശാബോധം കാണിക്കാനും സാധ്യമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മേഖലയില്‍ സമാധാനവും ശാന്തിയും സാധ്യമാക്കാനും അറബ് മേഖലയുടെ സുരക്ഷ ഉറപ്പുവരുത്താനും സൗദി സ്വീകരിച്ച നയങ്ങളും നിലപാടുകളും ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംബസിയിലത്തെിയ അദ്ദേഹത്തെ സൗദി അംബാസഡര്‍ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ മലിക് ആല്‍ശൈഖിന്‍െറ നേതൃത്വത്തില്‍ സ്വീകരിച്ചു. സൗദി ദേശീയ ദിനത്തില്‍ ബഹ്റൈന്‍ ഭരണാധികാരികളും ജനതയും പ്രകടിപ്പിച്ച സന്തോഷത്തിനും ഐക്യദാര്‍ഢ്യത്തിനും നന്ദി പ്രകാശിപ്പിച്ച അദ്ദേഹം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഏറെ ആവേശം പകര്‍ന്നതായി വ്യക്തമാക്കുകയും ചെയ്തു.

Tags:    
News Summary - saudi deshiya dinam embasy-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.