സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ,​ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ് അൽ സയാനി

മേഖലയിലെ സുരക്ഷയും വികസനങ്ങളും ചർച്ച ചെയ്ത് സൗദി-ബഹ്റൈൻ വിദേശകാര്യ മന്ത്രിമാർ

റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സുരക്ഷിതത്വ-രാഷ്​ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി സൗദി അറേബ്യയും ബഹ്റൈനും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കൂടിയാലോചനകൾ ശക്തമാക്കിക്കൊണ്ട് മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള വഴികളാണ് ഇരുപക്ഷവും പ്രധാനമായും ചർച്ച ചെയ്തത്.

ഇന്ന് (ചൊവ്വാഴ്ച)യാണ് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്​ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ് അൽ സയാനിയിൽ നിന്നും ടെലിഫോൺ സന്ദേശം ലഭിച്ചത്. ഫോൺ സംഭാഷണത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നിരന്തരമായ ഏകോപനവും ഉഭയകക്ഷി സഹകരണവും കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികൾ ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു.

പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ പൊതുവായ താൽപ്പര്യമുള്ള വിഷയങ്ങളിൽ സംയുക്ത ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതി​െൻറ പ്രാധാന്യം ഇരു വിദേശകാര്യ മന്ത്രിമാരും അടിവരയിട്ടു പറഞ്ഞു. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പിന്തുണ നൽകാൻ ഈ കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണെന്നും സംഭാഷണത്തിൽ ഇരുപക്ഷവും വ്യക്തമാക്കി.

Tags:    
News Summary - Saudi and Bahraini foreign ministers discuss security and developments in the region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.