റഫീഖ് പുളിക്കൂലിന് സ്നേഹോപഹാരം പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ കൈമാറുന്നു

റഫീഖ് പുളിക്കൂലിന് യാത്രയയപ്പ് നൽകി

മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല വർക്കിങ് കമ്മിറ്റി അംഗവും വടകര നിയോജക മണ്ഡലം കെ.എം.സി.സി കമ്മിറ്റി ട്രഷററുമായിരുന്ന റഫീഖ് പൊളിക്കൂലിന്, കോഴിക്കോട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. മനാമ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ-സംസ്ഥാന നേതാക്കളും വിവിധ മണ്ഡലങ്ങളിലെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻ അധ്യക്ഷനായ ചടങ്ങ് സംസ്ഥാന സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ഒരു സംഘടന പ്രവർത്തകന്റെ ഏറ്റവും വലിയ അംഗീകാരം പദവികളല്ല, മറിച്ച് ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും നിർവഹിച്ച് ജനഹൃദയങ്ങളിൽ സ്ഥാനം നേടുന്നതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സംഘടനാ ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുന്നതും സേവനപ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതും ഇത്തരം മാതൃകാപരമായ പ്രവർത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ജനറൽ സെക്രട്ടറി പി. കെ. ഇസ്ഹാഖ് സ്വാഗതവും ജില്ല സെക്രട്ടറി മുഹമ്മദ് സിനാൻ നന്ദിയും രേഖപ്പെടുത്തി.

Tags:    
News Summary - റഫീഖ് പുളിക്കൂലിന് യാത്രയയപ്പ് നൽകി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.