മനാമ: ബഹ്റൈനിൽ വരും ദിവസങ്ങളിൽ ചൂടിന്‍റെ കാഠിന്യം വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചനം. റിപ്പോർട്ട് പ്രകാരം, വരുന്ന ദിവസങ്ങളിൽ കടുത്ത ചൂടും ഉയർന്ന ഹ്യുമിഡറ്റിയും അനുഭവപ്പെടും. ഇന്ന് പരമാവധി ഹ്യുമിഡിറ്റി 90 ശതമാനവും ഞായറാഴ്ച 95 ശതമാനമായും ഉയരുമെന്നാണ് പ്രവചനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഈർപ്പം 90 ശതമാനമായി തുടരും.
കൂടിയ താപനില 45 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 31 ഡിഗ്രി സെൽഷ്യസുമാണ്. ആപേക്ഷിക ആർദ്രത 20 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും കണക്കാക്കുന്നു. ഇന്ന് കൂടിയ താപനില 44 ഡിഗ്രിയായിരിക്കുമെന്നും, ഞായറാഴ്ച 43 ഡിഗ്രിയായി കുറയുമെന്നും, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീണ്ടും 44 ഡിഗ്രിയിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നു.
കുറഞ്ഞ താപനില 31, 32 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും. ചൂടുള്ള കാലാവസ്ഥയോടൊപ്പം കാറ്റ് മാറിമാറി വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില ദിവസങ്ങളിൽ കാറ്റ് വടക്കുകിഴക്ക് ദിശയിലേക്ക് തിരിയാൻ സാധ്യതയുണ്ട്. കടലിൽ തിരമാലകൾ ഒന്നു മുതൽ മൂന്ന് അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും, ചൊവ്വാഴ്ച വരെ ഈർപ്പമുള്ള കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.