ഹർഷിദ് മാത്തോട്ടം, അമീർ ഷാജി, ഫിറോസ് മരക്കാർ, ഷബീർ വെള്ളാടത്
മനാമ: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണലിന്‍റെ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.ഇ.ഒ - ഹർഷിദ് മാത്തോട്ടം (യു.എ.ഇ), ഡെപ്യൂട്ടി സി.ഇ.ഒ -ഹാരിസ് പി.ടി (ഖത്തർ), സി.ഒ.ഒ - അമീർ ഷാജി (ഖത്തർ), സി.എ. ഒ - ഷബീർ വെള്ളാടത് (സൗദി അറേബ്യ), സി.എഫ്.ഒ ഫിറോസ് മരക്കാർ (കുവൈത്ത്) എന്നിവരെയും മറ്റു ഭാരവാഹികളായി മുഹമ്മദ് റാഫി, (ഡയറക്ടർ, ഹ്യൂമൻ റിസോഴ്സ്) സൗദി അറേബ്യ, റമീസ് നാസർ കുവൈത്ത് (ഡയറക്ടർ, ഇവന്റ്സ്), ജൗഹർ കെ അരൂർ ( ഡയറക്ടർ- മാർക്കറ്റിങ്, ബഹ്‌റൈനിൽ നിന്നുള്ള മുഹമ്മദ് അനസിനെ സോഷ്യൽ വെൽഫെയർ ഡയറക്ടറായും എക്സിക്യൂട്ടീവ് ചുമതലപ്പെടുത്തി.
ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ഇന്ത്യ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്നതാണ് ഫോകസ് ഇന്റർനാഷനലിന്റെ പ്രവർത്തനങ്ങൾ. അന്താരാഷ്ട്ര തലത്തിൽ യുവജനങ്ങളെ സാമൂഹിക പരിവർത്തനത്തിൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള പ്രവർത്തന പദ്ധതികളാണ് ഫോക്കസിന്റെ മുഖമുദ്ര. യുനൈറ്റഡ് നേഷൻസിന്റെ സസ്റ്റയിനബിൾ ഡവലപ്‌മെൻ്റ് ഗോൾസിനെ അടിസ്ഥാനമാക്കിയാണ് ഫോക്കസിന്റെ പ്രവർത്തന പദ്ധതികൾ ഏറെയും ആസൂത്രണം ചെയ്യുന്നത്.
വിവിധ റീജിയണുകളിൽ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് മെമ്പർമാർ അടങ്ങുന്ന സമിതിയാണ് ഓൺലൈൻ വഴി നടന്ന തെരെഞ്ഞെപ്പ് യോഗത്തിൽ വെച്ചു പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. അസ്കർ റഹ്മാൻ, മുഹമ്മദ് റിയാസ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും റിയാസ് ബഷീർ ഇലക്ഷൻ സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്തു.
സാമൂഹിക പുനർനിർമ്മിതിയിൽ ധൈഷണികമായ ഇടപെടലുകളിലൂടെ മാനവികതക്ക് പ്രാമുഖ്യം നൽകുന്ന ആഗോള യുവജന കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും ഫോക്കസ് ഇന്റർനാഷണൽ തങ്ങളുടെ അജണ്ടകൾ നിശ്ചയിക്കുക എന്ന് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ യോഗം പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിയിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തുകയും, ഉത്തരവാദിത്വപ്പെട്ടവർ നയതന്ത്ര തലത്തിൽ ഇടപെട്ട് എത്രയും വേഗം പ്രശ്ന പരിഹാരമുണ്ടാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.