അബൂബക്കർ ലത്വീഫി, ഖാസിം വയനാട്, അബ്ദുൽ സലാം പെരുവയൽ
മനാമ: ഐ.സി.എഫ് ബഹ്റൈൻ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി മനാമ റീജിയൻ കമ്മിറ്റിയ്ക്ക് കീഴിൽ 'ഖൽബിലുണ്ട് എന്റെ നബി (സ)' എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് രൂപം നൽകി. സെപ്റ്റംബർ നാലിന് മനാമ കെ.എം.സി.സി ഹാളിൽ വെച്ച് നടക്കുന്ന വിപുലമായ മീലാദ് സമ്മേളനത്തിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് വി.പി.എ തങ്ങൾ ആട്ടീരി മുഖ്യ പ്രഭാഷണം നിർവഹിക്കും. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി.
ഭാരവാഹികളായി അബൂബക്കർ ലത്ത്വീഫി (ചെയർമാൻ), ഖാസിം വയനാട് (ജനറൽ കൺവീനർ), അബ്ദുസ്സലാം പെരുവയൽ (ഫിനാൻസ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുറഹീം സഖാഫി, അഷറഫ് രാമത്ത്, സലീം മൂവാറ്റുപുഴ, നൗഷാദ് കണ്ണൂർ എന്നിവർ വൈസ് ചെയർമാൻമാരും, ഷമീർ പന്നൂർ, അബ്ദുറഹ്മാൻ ഫാദിൽ, അബ്ദുൽ റഷീദ് ഗഫൂൾ, ഷഫീഖ് പൂക്കയിൽ എന്നിവർ ജോയിന്റ് കൺവീനർമാരുമാണ്.
പ്രോഗ്രാം സമിതി ഹുസൈൻ സഖാഫിഴ (ചെയർമാൻ), അസീസ് ചെറുമ്പ (കൺവീനർ), പബ്ലിസിറ്റി ആൻഡ് മീഡിയ - ഷഫീഖ് സഖാഫി (ചെയർമാൻ), അഫ്സൽ ഒറ്റപ്പാലം (കൺവീനർ), ഫുഡ് ആൻഡ് റിഫ്രഷ്മെന്റ് ഫിറോസ് മാഹി (ചെയർമാൻ), അഷ്റഫ് എംബസി (കൺവീനർ), സ്റ്റേജ്, സൗണ്ട് ആൻഡ് ഡെക്കറേഷൻ ദാവൂദ് ബുദയ്യ (ചെയർമാൻ), അബ്ദുൽ കരിം സിറ്റി (കൺവീനർ) എന്നിവരേയും വളണ്ടിയർ ക്യാപ്റ്റനായി ജസീൽ ജിദാഹഫ്സിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.