സതീഷ് ചന്ദ്രൻ
മനാമ: കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായി ബഹ്റൈൻ ശൂരനാട് കൂട്ടായ്മ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സതീഷ് ചന്ദ്രനും. ചൈനയിലെ മരുന്ന് നിർമാണ കമ്പനിയായ സിനോഫാം സി.എൻ.ബി.ജി ഉൽപാദിപ്പിച്ച ഇൗ വാക്സിെൻറ മൂന്നാം ഘട്ട പരീക്ഷണമാണ് ബഹ്റൈനിൽ നടക്കുന്നത്.
6000 വളൻറിയർമാരിൽ നടത്താൻ ലക്ഷ്യമിട്ട ക്ലിനിക്കൽ പരീക്ഷണത്തിന് പ്രവാസികളിൽനിന്നും സ്വദേശികളിൽനിന്നുമുള്ള മികച്ച പ്രതികരണത്തെത്തുടർന്ന് 1700 പേരെ കൂടി ഉൾപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സതീഷ് ചന്ദ്രൻ ആദ്യ ഡോസ് സ്വീകരിച്ചത്. മനുഷ്യെൻറ നിലനിൽപുതന്നെ ചോദ്യചിഹ്നമായ സാഹചര്യത്തിൽ ഇൗ ദൗത്യത്തിന് സധൈര്യം മുന്നോട്ടുവന്ന സതീഷ് ചന്ദ്രൻ സമൂഹത്തിനാകെ മാതൃകയാണെന്ന് ബഹ്റൈൻ ശൂരനാട് കൂട്ടായ്മ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.