വാഹനാപകടം; കാൽനടക്കാരായ രണ്ട് പേർ മരിച്ചു

മനാമ: ബഹ്റൈനിലെ അൽ സഹ്ല റോഡിൽ ജിദ്ഹാഫ്സ് മേഖലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരായ രണ്ട് പ്രവാസികൾ മരിച്ചു. റോഡരികിൽ നിൽക്കുകയായിരുന്ന 38ഉം 43ഉം വയസ്സുള്ള രണ്ട് വ്യക്തികളാണ് അപകടത്തിൽപ്പെട്ടത്.

ഒരു സ്വകാര്യ കാറും ബസ്സും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം ഇവർ നിൽക്കുകയായിരുന്ന ഇടത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരണപ്പെട്ടു. . അപകടവുമായി ബന്ധപ്പെട്ട കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരുന്നതായി അധികൃതർ സ്ഥിരീകരിച്ചു.

Tags:    
News Summary - Two pedestrians killed in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.