ആക്രമണത്തെ അനുകൂലിച്ചു; ബഹ്‌റൈനിൽ ആറുപേർ പിടിയിൽ

മനാമ: ഇറാൻ നടത്തിയ ആക്രമണത്തെ അനുകൂലിച്ചും പ്രകീർത്തിച്ചും സമൂഹമാധ്യമങ്ങളിലൂടെ വീഡിയോകൾ പ്രചരിപ്പിച്ച ആറുപേരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇറാന്‍റെ ശത്രുതാപരമായ നടപടികളെ മഹത്വവൽക്കരിക്കുക, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുക, ബഹ്‌റൈനിലെ വിവിധ ഇടങ്ങളെ ലക്ഷ്യമിടാൻ പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത്തരം വീഡിയോകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പൗരന്മാർക്കിടയിൽ ഭീതി പടർത്താനും രാജ്യത്തിന്‍റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കാനും കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, ഉറവിടമില്ലാത്ത വാർത്തകളോ വീഡിയോകളോ പ്രചരിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.

നിയമനടപടികൾ ഒഴിവാക്കാനും രാജ്യത്തിന്‍റെ സുരക്ഷ നിലനിർത്താനും എല്ലാവരും സഹകരിക്കണം.

Tags:    
News Summary - Six people arrested in Bahrain for supporting the attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.