മനാമ: ഈ വർഷത്തെ റമദാൻ മാസം 30 ദിവസം പൂർത്തിയാകുമെന്നും ചെറിയ പെരുന്നാൾ മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കുമെന്നും പ്രമുഖ കാലാവസ്ഥ നിരീക്ഷകനും ബഹ്‌റൈൻ അസ്‌ട്രോണമിക്കൽ സൊസൈറ്റി വൈസ് പ്രസിഡന്‍റുമായ ഡോ. വഹീബ് അൽ നാസർ അറിയിച്ചു. റമദാൻ 29 ആയ മാർച്ച് 18 ബുധനാഴ്ച സൂര്യാസ്തമയ സമയത്ത് ചന്ദ്രൻ ആകാശത്ത് ദൃശ്യമാകില്ലെന്ന് ഡോ. അൽ നാസർ വിശദീകരിച്ചു. ബുധനാഴ്ച മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാൽ വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാക്കും. ശവ്വാൽ മാസപ്പിറവി മക്ക സമയം മാർച്ച് 19 വ്യാഴാഴ്ച പുലർച്ച 4.25നാണ് സംഭവിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് ബഹ്‌റൈനിൽ ചന്ദ്രൻ വ്യക്തമായി ദൃശ്യമാകും. ഈ വർഷം ബഹ്‌റൈനിൽ ഏകദേശം 13 മണിക്കൂർ 24 മിനിറ്റാണ് വ്രതസമയം. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ മിതമായ കാലാവസ്ഥ നോമ്പിനെ സുഗമമാക്കിയതായും അദ്ദേഹം നിരീക്ഷിച്ചു. 32 വർഷത്തിനിടയിലെ ഏറ്റവും സുഖകരമായ കാലാവസ്ഥയിലാണ് ഇത്തവണ റമദാൻ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.