മനാമ: സ്വന്തം ശരീരത്തിന് നേരെ ഉണ്ടാകുന്ന ലൈംഗിക പീഡാനുഭവങ്ങൾ തുറന്നു പറയുന്നവര െ കുറിയേടത്ത് താത്രിമാരായി കാണുന്ന മനോഭാവം ഇന്നും കേരളീയ സമൂഹത്തിലുണ്ടെന്ന് എഴ ുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പി ച്ച സാഹിത്യ സദസ്സിൽ ‘മാറുന്ന ലോകവും മാറാത്ത മലയാളിയും’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
സ്വന്തം ശരീരത്തിന് നേരെ ഉണ്ടായ ദുരനുഭവങ്ങൾ ‘മീ ടു’ പ്രസ്ഥാനത്തിലൂടെയും മറ്റും തുറന്ന് പറയുന്ന വനിതകളുടെ എണ്ണം കൂടുന്നു. എന്നാൽ, ആ ധൈര്യം കാണിക്കുന്ന സ്ത്രീകളെ അനിഷ്ടത്തോടെ കാണുന്ന സാമൂഹിക രീതിക്ക് മാറ്റമില്ലെന്നും അവർ തുറന്നടിച്ചു. ‘മീ ടു’വിെൻറ ആദിമാതാവ് കുറിയേടത്ത് താത്രിയാണ്. അവരാണ് ആദ്യമായി തനിക്ക് നേരിട്ട ലൈംഗികാനുഭവങ്ങൾ തുറന്നു പറഞ്ഞത്. എന്നാൽ, 1905 മുതൽ ഗാർഹിക വ്യവസ്ഥിതിക്ക് എതിരെ നിലക്കൊണ്ട സ്ത്രീകളെ എല്ലാം സമൂഹം വിളിച്ച പേരും കുറിയേടത്ത് താത്രി എന്നായിരുന്നു.
സമൂഹത്തിെൻറ മനോഗതി മാറുന്നില്ല. അനുസരിക്കുന്നവരെയും വിധേയരായി കഴിയുകയും ചെയ്യുന്ന സ്ത്രീകളെ സമൂഹം ഇഷ്ടപ്പെടുന്നു. അത്തരം വ്യക്തികളെ കുലസ്ത്രീയെന്ന് വിശേഷിപ്പിക്കുന്ന പുരുഷകേന്ദ്രീകൃത സമൂഹം, എന്നാൽ തിന്മകൾക്കെതിരെ ചോദ്യങ്ങൾ ചോദിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരെ പരിഹസിക്കുന്നു. സ്ത്രീകൾ കൂടി പങ്കാളികളാകുന്ന സമൂഹമാണ് ഇതു ചെയ്യുന്നത്. എന്നാൽ, വ്യവസ്ഥയെ പ്രതിരോധിക്കുന്നവളാണ് മികച്ച സ്ത്രീയെന്ന് താൻ കരുതുന്നതായും ശാരദക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.