representational image
മനാമ: സനദിൽ പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹൈ ക്രിമിനൽ കോടതി 28 വർഷം തടവിന് ശിക്ഷിച്ചു. ആസൂത്രിതമല്ലാത്ത കൊലപാതകത്തിനാണ് ജീവപര്യന്തം തടവ്. ലൈംഗികാതിക്രമ കുറ്റത്തിന് പ്രതി മൂന്നുവർഷം അധിക തടവ് അനുഭവിക്കണം.കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി നരഹത്യക്കും ലൈംഗികാതിക്രമത്തിനും പരമാവധി ശിക്ഷ നൽകിയിട്ടുണ്ടെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.