സാൻ സിബ മീറ്റ് 2025 എക്യുമെനിക്കൽ വനിതാ സംഗമത്തിൽ നിന്ന്
മനാമ: ബഹ്റൈൻ മാർത്തോമ്മാ സുവിശേഷ സേവികാ സംഘം ക്രിസ്ത്യൻ എക്യുമെനിക്കൽ സഭകളിലെ വനിതകളെ ഉൾപ്പെടുത്തി സാൻ സിബ മീറ്റ് 2025 സംഘടിപ്പിച്ചു. സംഗമം സേക്രട്ട് ഹാർട്ട് സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ റോസിലിൻ തോമസ് ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ സുവിശേഷ സേവികാ സംഘം പ്രസിഡന്റ് റവ. ബിജു ജോൺ അധ്യക്ഷത വഹിച്ച സംഗമത്തിൽ സെന്റ് പീറ്റേഴ്സ് യാക്കോബായ ഇടവക വികാരി വെരി റവ. ഫാ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ പ്രാരംഭ പ്രാർഥന നിർവഹിച്ചു.
സേവികാ സംഘം സെക്രട്ടറി സുജ ആശിഷ് സ്വാഗതം പറഞ്ഞു. റവ. സിസ്റ്റർ റോസിലിൻ തോമസും, സാമൂഹിക, മനശാസ്ത്ര പശ്ചാത്തലത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ചൈൽഡ് സൈക്കോളജിസ്റ്റ് ഡോ. ഫേബ പേഴ്സി പോളും ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ സഭകളെ പ്രതിനിധീകരിച്ച് എത്തിച്ചേർന്ന വൈദികർ വനിതാ സംഗമത്തിന് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.