സംസാ സാംസ്​കാരികവേദി ഭാരവാഹികൾ റമദാൻ ഫുഡ് കിറ്റുകൾ ഏറ്റുവാങ്ങുന്നു 

സംസാ സാംസ്​കാരികവേദി റമദാൻ ഫുഡ് കിറ്റുകൾ ഏറ്റുവാങ്ങി

മനാമ: ക്യാപിറ്റൽ ഗവർണറേറ്റ് റമദാനിൽ പ്രയാസമനുഭവിക്കുന്നവർക്ക്​ നൽകുന്ന ഭക്ഷണ കിറ്റുകൾ ഉമ്മുൽ ഹസം ചാരിറ്റി വിങ്​ ഓഫിസിൽ കാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്​ ആൻഡ് പ്രോജക്​ട്​സ്​ മാനേജ്മെൻറ്​ ഹെഡ് യൂസുഫ്‌ യാഖൂബ് ലോറിയിൽ നിന്ന്​ ബാലു, ബിജു പുനത്തിൽ, മനീഷ്, റിയാസ് കല്ലമ്പലം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

വൺ ഹോസ്​പിറ്റാലിറ്റി ജനറൽ മാനേജർ ആൻറണി പൗലോസ് പ​ങ്കെടുത്തു. തുടർന്ന്​ കിറ്റുകൾ അർഹർക്ക്​ വിതരണം ചെയ്​തു. പ്രയാസമനുഭവിക്കുന്ന നിരവധിപേർക്ക് ആശ്വാസമാണ് മനാമ കാപിറ്റൽ ഗവർണറേറ്റ് നൽകുന്ന ഈ സഹായമെന്ന് സാംസ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Samsa Cultural Center received Ramadan food kits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.