മനാമ: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നടക്കുന്ന പൊതുപരീക്ഷ ബഹ്റൈനിൽ വെള്ളിയും ശനിയും നടക്കും. ബഹ്റൈനിലെ 10 മദ്റസകളിൽ നിന്നായി അഞ്ച് ,ഏഴ്, 10, 12 ക്ലാസിലെ 195 വിദ്യാർഥികൾ ഈ വർഷം പരീക്ഷ എഴുതും. ബഹ്റൈൻ റേഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അഷ്റഫ് അൻവരി ചേലക്കരയുടെ നേതൃത്വത്തിൽ 10 സൂപ്പർവൈസർമാർ പരീക്ഷ നിയന്ത്രിക്കും.
മനാമ ഇർഷാദുൽ മുസ് ലിമീൻ മദ്റസയിൽവെച്ച് ഒറ്റ സെന്ററായാണ് പരീക്ഷ നടക്കുക. സൂപ്പർവൈസർമാരായി ബശീർ ദാരിമി, ഹാഫിള് ശറഫുദ്ദീൻ മൗലവി, ഹംസ അൻവരി, മുഹമ്മദ് മുസ് ലിയാർ, സൈദ് മുഹമ്മദ് വഹബി, അസ്ലം ഹുദവി, അബ്ദുറസാഖ് ഫൈസി, ഉമർ മുസ്ലിയാർ, അബ്ദുറസാഖ് നദ്വി എന്നിവരെ നിയമിച്ചു.
മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തിൽവെച്ച് നടക്കുന്ന പൊതുപരീക്ഷയുടെ ഒരുക്കമെല്ലാം പൂർത്തിയായതായി സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ കോയ തങ്ങൾ, ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ, സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.