Posted On
date_range Updated On
date_range സമാജം സയൻസ് ഫോറം ഉദ്ഘാടനം
മനാമ: കേരളീയ സമാജം സയൻസ് ഫോറം പ്രവർത്തനോദ്ഘാടനം നാളെ വൈകീട്ട് ഏഴു മണിക്ക് സമാജം ഹാളിൽ നടക്കും. പരിപാടിയിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെൻററിലെ ശാസ്ത്രജ്ഞൻ ഡോ.ഡി.ജയകുമാർ മുഖ്യപ്രഭാഷണം നടത്തു. െഎ.എസ്.ആർ.ഒയുടെ ജി.എസ്.എൽ.വി. പ്രൊജക്ട് ഡെപ്യൂട്ടി ഡയറക്ടറാണ് അദ്ദേഹം. ജീവിതത്തിൽ ശാസ്ത്രത്തിനുള്ള പ്രാധാന്യം എടുത്തുകാണിക്കുക, കുട്ടികളിലും മുതിർന്നവരിലും ശാസ്ത്രത്തോട് താൽപര്യം ജനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായുള്ള പരിപാടികളാണ് സയൻസ് ഫോറം ഈ വർഷം വിഭാവനം ചെയ്യുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടനത്തെ തുടർന്ന് ‘വാക്കിങ് ഒാൺ ദ മൂൺ’ എന്ന ഡോക്യുമെൻററി പ്രദർശനവും ഉണ്ടായിരിക്കുമെന്ന് കൺവീനർ രജിത സുനിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.