???? ???????????? ????? ??????????? ?????????? ???????

മകരവിളക്ക്​ തെളിഞ്ഞു; ശരണമന്ത്രങ്ങളുമായി ബഹ്​റൈനിലെ വിശ്വാസികൾ 

മനാമ: കേരളത്തിലെ പൊന്നമ്പലമേട്ടിൽ ​േജ്യാതി തെളിഞ്ഞ നിമിഷങ്ങളിൽ ശരണമന്ത്രങ്ങളുമായി ബഹ്​റൈനിലെ വിശ്വാസികൾ ക്ഷേത്രങ്ങളിൽ ഒരുമിച്ചുകൂടി. കാനു അയ്യപ്പ ​േക്ഷത്രത്തിൽ വൈകിട്ട്​ ആറുമണി​േയാടെ മകരവിളക്ക്​ പൂജകൾ ആരംഭിച്ചു. നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ്​ പൂജ നടന്നത്​. കൂപ്പുകൈകളുമായി ഭക്തരുടെ നീണ്ട ക്യൂവും കാണാമായിരുന്നു. പ്രധാനപ്പെട്ട അയ്യപ്പ ​േക്ഷത്രമായ ഇവിടെ ഭക്​തി സാന്ദ്രമായ അന്തരീക്ഷത്തിൽ ദർശനത്തിനായി നിരവധിപേരാണ്​ എത്തിയത്​. ബഹ്​റൈനിലുള്ള ഗുരുവായൂർ കൃഷ്​ണക്ഷേത്രത്തിലും വൻതിരക്കാണ്​ അനുഭവപ്പെട്ടത്​. പ്രത്യേക പൂജകൾ, ഗീതായഞ്​ജം,പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. നാട്ടിൽ നിന്നെത്തിയ തന്ത്രിയുടെ നേതൃത്വത്തിലാണ്​ ഇവിടെ മകര വിളക്ക്​ മഹോത്​സവം നടന്നത്​. 

വൈകിട്ട്​ ആറിന്​ നടന്ന അയ്യപ്പ സ്​ത്രോത്തത്തിനുശേഷം ഭജന നടന്നു. മുംബൈൽ വിത്തൽ ഭജൻ നേതൃത്വത്തിൽ. ഭജനക്ക്​ തമിഴ്​നാട്​ സ്വദേശി മണികണ്​ഠൻ കാർമ്മികത്വം വഹിച്ചു. രാത്രി 10 ന്​ ആരതി പൂജയും ശേഷം മഹാപ്രസാദവും നടന്നു.അറാദ്​ അയ്യപ്പ ​േക്ഷത്രത്തിൽ മകരവിളക്ക്​ മഹോത്​സവം പ്ര​േത്യക പൂജകളോടെയും ഭജനയോടെയും നടന്നു.ക്ഷേത്രകമ്മിറ്റ അംഗങ്ങൾ നേതൃത്വം നൽകിയ പ്രസാദ ഉൗട്ടും നടന്നു. കേരള സോഷ്യൽ ആൻറ്​ കൾച്ചറൽ അസോസിയേഷ​​​െൻറ നേതൃത്വത്തിൽ ഗുദൈബിയയിലെ ആസ്ഥാനത്ത്​ മകരവിളക്ക്​ കൊണ്ടാടി. വ​ിശേഷാൽ പൂജ,ഭജന എന്നിവയിൽ നിരവധിപേർ സംബന്​ധിച്ചു. ഗോപി നമ്പ്യാർ, സതീഷ്​ നമ്പ്യാർ എന്നിവരാണ്​ പൂജകൾ വഴിപാടായി നടത്തിയത്​. പ്രസിഡൻറ്​ പമ്പാവാസൻ നായർ, സെക്രട്ടറി മനോജ്​ കുമാർ , കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക്​ നേതൃത്വം നൽകി. 

Tags:    
News Summary - sabarimala-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.