റയ്യാൻ സ്റ്റഡി സെന്റർ 2026 കലണ്ടർ പ്രകാശനം
മനാമ: റയ്യാൻ സ്റ്റഡി സെന്റർ 2026 വർഷത്തേക്കുള്ള ചുവർ കലണ്ടർ പ്രകാശനം ചെയ്തു. റയ്യാൻ സ്റ്റഡി സെന്റർ ചെയർമാൻ വി.പി. അബ്ദുറസാഖിൽനിന്ന് ദാറുൽ ഷിഫാ മെഡിക്കൽ സെന്റർ എം.ഡി മുഹമ്മദ് അലി കരുവൻതോടി ആദ്യകോപ്പി ഏറ്റുവാങ്ങി. ജനറൽ മാനേജർ ഷെമീർ പൊട്ടച്ചോല, അൽ മന്നാഇ മലയാളവിഭാഗം പ്രസിഡന്റ് ടി.പി അബ്ദുൽ അസീസ് എന്നിവർ സന്നിഹിതരായിരുന്നു.
കലണ്ടറുകൾ മാറുമ്പോൾ നമ്മുടെ ജീവിതത്തിലെ വിലയേറിയ ഒരു വർഷമാണ് കൊഴിഞ്ഞുപോകുന്നതെന്നും വരുംകാലങ്ങളിൽ സാമൂഹിക നന്മക്കായി നമ്മുടെ ശിഷ്ടജീവിതം മാറ്റിവെക്കാൻ നമുക്ക് സാധിക്കണമെന്നും സെന്റർ പ്രബോധകൻ വസീം അൽ ഹികമി ഉണർത്തി. റയ്യാൻ സ്റ്റഡി സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ദാറുൽ ഷിഫാ സെന്റർ നൽകിപ്പോരുന്ന സഹായ സഹകരണങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ആർ കോഓഡിനേറ്റർ അബ്ദുൽ ലത്തീഫ് ആലിയമ്പത്ത്, അബ്ദുൽ ഗഫൂർ, 2026 കലണ്ടർ പ്രസിദ്ധീകരണ കമ്മിറ്റി കൺവീനർ ഷംസീർ ഒ.വി എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.