മനാമ: ദിശാബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യുവതലമുറയെ സമൂഹത്തിനും കുടുംബത്തിനും അനുഗുണമുള്ളവരാക്കി മാറ്റാനും, മാറിവരുന്ന വിദ്യാഭ്യാസ രീതികൾ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് കുട്ടികളിൽ സന്നിവേശിപ്പിക്കുന്നതിൽ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധ്യാന്യവും മുൻ നിർത്തി റയ്യാൻ സ്റ്റഡി സെന്റർ ഫ്യൂച്ചർ ലൈറ്റ്സ് 2 .0 എന്ന പേരിൽ 'പേരന്റ്സ് ഓറിയന്റേഷൻ പ്രോഗ്രാം' സംഘടിപ്പിക്കുന്നു.
ഈ വരുന്ന സെപ്തംബർ 19 വെള്ളിയാഴ്ച വൈകീട്ട് 6.15 നു ഹൂറ റയ്യാൻ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മാതാപിതാക്കൾക്ക് വിവിധ വിഷയങ്ങളിൽ പാരന്റിങ് സെഷനുകളും, സമ്മർ വെക്കേഷൻ കാലയളവിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘സമ്മറൈസ് - 2025’ പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കുള്ള അനുമോദനവും ഉണ്ടായിരിക്കുന്നതാണെന്ന് പ്രോഗ്രാം കൺവീനർ അബ്ദുൽ സലാം അറിയിച്ചു. പ്രത്യേക പാർക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.