മനാമ: ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തായി സംഘടിപ്പിച്ച ബഹ്‌റൈൻ 'ദം ദം ബിരിയാണി' മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു. പ്രശസ്ത സെലിബ്രിറ്റി ഷെഫ് ആബിദ റഷീദ്, ജനപ്രിയ അവതാരകനും ഷെഫുമായ രാജ് കലേഷ് എന്നിവരുടെ സാന്നിധ്യം ഫിനാലെ വേദിയെ ഏറെ ആകർഷകമാക്കി.

വൈകുന്നേരം 4.30ന് മത്സരാർത്ഥികളുടെ ഐഡി വെരിഫിക്കേഷനോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് വിധികർത്താക്കളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഫൈനലിസ്റ്റുകളുടെ തത്സമയ പാചക മത്സരം ആരംഭിച്ചു. മത്സരം പുരോഗമിക്കുന്നതിനിടെ ഗായകർ അണിനിരന്ന സംഗീത വിരുന്നും മുട്ടിപ്പാട്ട് പെർഫോമൻസും കാണികൾക്കായി ഒരുക്കിയിരുന്നു.

കൂടാതെ, ഷെഫ് ആബിദ റഷീദിന്റെ പ്രത്യേക പാചക പ്രദർശനവും വേദിയിൽ നടന്നു. ബിരിയാണി ദമ്മിട്ട സമയത്ത് കാണികളെ സജീവമായി നിലനിർത്താൻ രാജ് കലേഷ് അവതരിപ്പിച്ച മാജിക് ഷോയും കഥപറച്ചിലുകളും ഏറെ ശ്രദ്ധേയമായി. രാത്രി ഒമ്പത് മണിയോടെ വിധികർത്താക്കൾ വിഭവങ്ങൾ രുചിച്ചുനോക്കി മൂല്യനിർണ്ണയം നടത്തി. തുടർന്ന് ഔദ്യോഗിക സമാപന ചടങ്ങുകൾ ആരംഭിച്ചു.

ഗൾഫ് മാധ്യമം ബഹ്‌റൈൻ രക്ഷാധികാരി എം.എം സുബൈർ, എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, റസിഡന്റ് മാനേജർ ജലീൽ അബ്ദുല്ല, മാർക്കറ്റിങ് മാനേജർ ഷക്കീബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരും വിശിഷ്ട വ്യക്തികളും പരിപാടിയിൽ പങ്കെടുത്തു.

Tags:    
News Summary - Ruchi Pooram concludes: Pride and Glory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.