ആർ.എസ്.സി മീലാദ് കോണ്‍ക്ലേവ് ഈജിപ്‌തിൽ

മനാമ: മുഹമ്മദ് നബിയുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്ള്‍ (ആര്‍.എസ്.സി) ഈജിപ്തിൽ അന്താരാഷ്ട്ര മീലാദ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന സയ്യിദുൽ ബശർ കോണ്‍ക്ലേവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പണ്ഡിതരും വിദ്യാര്‍ഥികളും പങ്കെടുക്കും. ‘മുഹമ്മദ് നബിയെക്കുറിച്ചുള്ള എഴുത്തുകളിലെ വൈവിധ്യം’ എന്ന വിഷയത്തിൽ അക്കാദമിക് സെമിനാറും വിവിധ ഭാഷകളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ നബികീര്‍ത്തനങ്ങളും സീറ-മൗലിദ് പാരമ്പര്യത്തിന് വ്യത്യസ്ത രാജ്യങ്ങള്‍ അര്‍പ്പിച്ച സംഭാവനകള്‍ സംബന്ധിച്ച് വിദ്യാര്‍ഥി പ്രതിനിധികള്‍ സംസാരിക്കുന്ന സ്റ്റുഡന്റ്സ് കമ്യൂൺ, ക്ലോസിങ് സെറിമണി എന്നിവ നടക്കും.

ഡോ. ഇബ്‌റാഹീം നജം, ഡോ. അഹ്മദ് മംദൂഹ്, ഡോ. ജമാല്‍ ഫാറൂഖ്, ഡോ. സയ്യിദ് ബലാത്, പ്രഫ. ജമാല്‍ ഫാറൂഖ് ദഖാഖ്, പ്രഫ. സുബ്ഹി അബ്ദുല്‍ ഫത്താഹ് റാബി, ശൈഖ് അഹ്മദ് ഹുസൈന്‍ അല്‍ അസ്ഹരി, പ്രഫ. ഖാലിദ് ശാകിര്‍ അതിയാഹ് സുലൈമാന്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, ഡോ. അബ്ദല്‍ ഹകീം അലി അല്‍ അസ്ഹരി തുടങ്ങിയ പണ്ഡിതരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

Tags:    
News Summary - RSC Milad Conclave in Egypt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.