റോയി പൂച്ചേരിൽ
Posted On
date_range Updated On
date_range സി.ബി.എസ്.ഇ പാഠപുസ്തകത്തിൽ ഇടം നേടി റോയി പൂച്ചേരിലിന്റെ കഥ
മനാമ: പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ബഹ്റൈൻ പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി എഴുത്തുകാരൻ റോയി പൂച്ചേരിലിന്റെ നേട്ടം. സി.ബി.എസ്.ഇ പാഠ്യപദ്ധതി പ്രകാരമുള്ള നാലാം ക്ലാസിലെ 'മധുരം മലയാളം' പാഠപുസ്തകത്തിലാണ് റോയി പൂച്ചേരിയിൽ എഴുതിയ കഥ ഉൾപ്പെടുത്തിയിരിക്കുന്നത്. 'ഈസോപ്പ് കഥകളെ' അടിസ്ഥാനമാക്കി അദ്ദേഹം തയ്യാറാക്കിയ രചനയാണ് കുട്ടികൾക്ക് പഠിക്കാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രമുഖ സാഹിത്യ പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള റോയി പൂച്ചേരിയിൽ, പ്രവാസലോകത്തെ സജീവമായ ഒരു സാംസ്കാരിക-സാഹിത്യ സാന്നിധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.