പ്രതീകാത്മക ചിത്രം
മനാമ: ബഹ്റൈനിലെ കാപ്പിറ്റൽ ഗവർണറേറ്റിലെ ഒരു സ്വർണക്കടയിൽ കവർച്ച നടത്തിയ രണ്ടുപേർ പിടിയിലായി. കടയിലെ ജീവനക്കാരനെ കബളിപ്പിച്ച് യഥാർഥ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പകരം വ്യാജ സ്വർണം വെച്ച് രക്ഷപ്പെടുകയുമായിരുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ പിന്നീട് മറ്റൊരു സ്വർണക്കടയിൽ വിൽക്കുകയും അതുവഴി പണം നേടുകയും ചെയ്തു എന്നാണ് വിവരം.
സംഭവത്തിൽ അറബ് പൗരന്മാരായ ഒരു സ്ത്രീയെയും പുരുഷനെയുമാണ് പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്തത്. റിപ്പോർട്ട് ലഭിച്ച ഉടൻതന്നെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രതികൾ സമ്മതിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.