മനാമ: നോർതേൺ ഗവർണറേറ്റിലെ അൽ ജസ്റ ജങ്ഷനും അൽ ജനാബിയ റോഡും വികസിപ്പിക്കുന്നതിനുള്ള പ്രവൃത്തികൾ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് വിലയിരുത്തി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.
നിർമാണ പ്രവൃത്തിയുടെ 60 ശതമാനം ഇതിനകം പൂർത്തിയായി. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ഉദ്യോഗസ്ഥർ മന്ത്രിയോട് വിശദീകരിച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ ഇതുവഴിയുള്ള ഗതാഗതം ഇരട്ടിയാകുമെന്നും ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. വടക്കുഭാഗത്തുനിന്ന് മനാമയിലേക്കും ശൈഖ് ഈസ ബിൻ സൽമാൻ റോഡിൽനിന്ന് ഈസ ടൗണിലേക്കും വരുന്ന വാഹനങ്ങൾക്ക് റോഡ് വികസനം പ്രയോജനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.