അനധികൃത ശീഷ: റെസ്​റ്റോറൻറുകൾക്ക്​ ആരോഗ്യ വകുപ്പി​െൻറ മുന്നറിയിപ്പ്​

മനാമ: ലൈസൻസില്ലാതെ ശീഷ വിതരണം ചെയ്യുന്ന 40ഒാളം റെസ്​റ്റേറൻറുകൾക്കും കോഫി ഷോപ്പുകൾക്കും ആരോഗ്യ അധികൃതർ മുന്നറിയിപ്പ്​ നൽകി. രണ്ടാഴ്​ചക്കകം ആവശ്യമായ എല്ലാ അനുമതികളും നേടണമെന്നും അ​ല്ലെങ്കിൽ പൂട്ടണമെന്നുമാണ്​ മുന്നറിയിപ്പ്​. രാജ്യത്ത്​ ​റെസ്​റ്റോറൻറുകളിലും കോഫി ഷോപ്പുകളിലുമായി നൂറിലധകം സ്​ഥാപനങ്ങളിൽ അനധികൃത ശീഷ വിതരണം ചെയ്യുന്നുണ്ടെന്നാണ്​ ക​ണക്കാക്കുന്നത്​. 

ബഹ്​റൈനിൽ ശീഷ വിതരണം ചെയ്യാൻ ലൈസൻസുള്ള 155 കോഫി ഷോപ്പുകളുണ്ടെന്ന്​ റെസ്​റ്റോറൻറ്​സ്​ ആൻഡ്​ കോഫി ഷോപ്​സ്​ കമ്മിറ്റി അറിയിച്ചു. അനധികൃത ശീഷ കൂടുതലായും കാണുന്നത്​ ഹമദ്​ ടൗണിലും ഹമലയിലും ആണ്​. ഇത്തരം സ്​ഥാപനങ്ങളിൽ മറ്റു തരത്തിലുള്ള നിയമ ലംഘനങ്ങളുമുണ്ട്​. നിയമാനുസൃതമല്ലാ​ത്ത തൊഴിലാളികളെ ജോലിക്ക്​ നിയമിക്കലും പുകവലിക്കാത്ത ഉപഭോക്​താക്കൾക്ക്​ 50 ശതമാനം സ്​ഥലം അനുവദിക്കണമെന്ന നിയമം കാറ്റിൽ പറത്തലും ഇൗ സ്​ഥാപനങ്ങളിൽ പതിവാണെന്നും കമ്മിറ്റി മേധാവി അഹ്​മദ്​ ആൽ സലൂം അഭിപ്രായപ്പെട്ടു. 

ചില സ്​ഥാപനങ്ങൾ ശീഷ കാറിലെത്തിച്ച്​ നൽകുന്നു. ആവശ്യപ്പെടുന്ന ഇടങ്ങളിൽ കൊണ്ടുപോയി കൊടുക്കുന്നവരുമുണ്ട്​. ഹമല, ഹൂറ, ബുദയ്യ, മുഹറഖ്​ പ്രദേശങ്ങളിൽ വൈകുന്നേരം മുതൽ പുലർച്ചെ വരെ പാർക്കുകൾ, ഉദ്യാനങ്ങൾ, പാർക്കിങ്​ സ്​ഥലങ്ങൾ എന്നിവിടങ്ങളിൽ ശീഷ എത്തിച്ചുനൽകുന്നു. ആവശ്യക്കാരുടെ വർധന കാരണം കഴിഞ്ഞ രണ്ട്​ വർഷങ്ങളിലായി ഒന്നാം ക്ലാസ്​ റെസ്​റ്റോറൻറുകൾ വരെ ലൈസൻസില്ലാതെ ശീഷ വിതരണം ചെയ്യുന്നതായി അഹ്​മദ്​ ആൽ സലൂം പറയുന്നു.

Tags:    
News Summary - restaurants-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.