ഗുദൈബിയ കൂട്ടം റിപ്പബ്ലിക് ദിനാഘോഷം
Posted On
date_range Updated On
date_range ഗുദൈബിയ കൂട്ടം റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനാഘോഷം ഗുദൈബിയ കൂട്ടം കുടുംബാംഗങ്ങൾ അന്തുലുസ് ഗാർഡനിൽ പായസവിതരണം നടത്തി ആഘോഷിച്ചു.
സാമൂഹ്യ പ്രവർത്തകൻ മനോജ് വടകര ഉദ്ഘാടനം ചെയ്തു. ഗ്രൂപ് അഡ്മിൻ അൻസാർ മൊയ്ദീൻ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകരായ കെ.ടി. സലീം, സലാം മമ്പാട്ടുമൂല എന്നിവർ സംസാരിച്ചു.
പ്രവീണ സ്വാഗതവും ഷമീന മെഹ്റിൻ നന്ദിയും പറഞ്ഞു. ഗുദൈബിയ കൂട്ടം അംഗങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ കെ.ടി. സലിം, മനോജ് വടകര, സലാം മമ്പാട്ടുമൂല എന്നിവരെ ജാസ് ട്രാവൽസ് ഉടമ ജയീസ് പൊന്നാട അണിയിച്ചാദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.