മനാമ: രാജ്യത്തെ വീട്ടുജോലിക്കാരടക്കമുള്ള വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ചെലവുകൾ നിരീക്ഷിക്കാൻ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതായി അധികൃതർ. വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള ചെലവുകളിൽ സുതാര്യതയും നിയന്ത്രണവും കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന് ഏജൻസികൾ ഈടാക്കുന്ന വലിയ തുകകളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന ശൂറാ കൗൺസിലിന്റെ നിർദേശത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.ചെലവ് കൂടുന്നതിന് കാരണം വ്യക്തമാക്കാൻ ഏജൻസികളോട് ആവശ്യപ്പെടാൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. റിക്രൂട്ട്മെൻറ് ചെലവിൽ അന്യായമായ വർധന കണ്ടെത്തിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.