ഖാൻ മുഹമ്മദ് ഹിദായത്തിന് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സ്വീകരണം നൽകുന്നു
തമിഴ് മാധ്യമപ്രവർത്തകൻ ഖാൻ മുഹമ്മദ് ഹിദായത്തിന് സ്വീകരണം
മനാമ: ബഹ്റൈനിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ ദുബൈയിൽനിന്നുള്ള മുതിർന്ന തമിഴ് മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ഖാൻ മുഹമ്മദ് ഹിദായത്തിന് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്സ് സ്വീകരണം നൽകി.
കാപ്പിറ്റൽ ഗവർണറേറ്റ് 1ാം ഡിസ്ട്രിക്ട് ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ബി.എം.സി ചെയർമാൻ ഫ്രാൻസിസ്, ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഫസൽ ഉർ റഹ്മാൻ, അൻവർ നിലമ്പൂർ എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന് കൈൻഡ്നെസ് അവാർഡ് സമ്മാനിച്ചു. അദ്ദേഹം മനാമയിലെയും ഗുദൈബിയയിലെയും ലേബർ ക്യാമ്പുകളിൽ ഭക്ഷണ, സുരക്ഷാ സാമഗ്രികളുടെ വിതരണത്തിലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.