ബഹ്റൈന്‍ കെ.സി.ഇ.സിയുടെ നേതൃത്വത്തില്‍ മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പക്ക് സ്വീകരണം നൽകുന്നു
മാർ സെറാഫീം മെത്രാപ്പോലീത്തക്ക് ബഹ്റൈനിൽ സ്വീകരണം നല്കി
മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്ക്യായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേതൃത്വത്തില്‍ മലങ്കര മാര്‍ത്തോമ സഭയുടെ അടൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പക്ക് സ്വീകരണം നല്കി. കെ.സി.ഇ.സി വൈസ് പ്രസിഡൻറ് റവ. ബിബിന്‍സ് മാത്യൂസ് ഓമനാലിയുടെ അധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തിൽ റവ. മാത്യൂ ചാക്കോ സ്വാഗതം അറിയിച്ചു.
കെ.സി.ഇ.സി വൈസ് പ്രസിഡന്റുമാരായി സ്ഥാനമേറ്റ റവ. ബിജു ജോണ്‍ (ബഹ്റൈന്‍ മാര്‍ത്തോമ പാരിഷ് വികാരി), റവ. മാത്യൂസ് ഡേവിഡ് (ബഹ്റൈന്‍ മലയാളി സി.എസ്.ഐ പാരിഷ് വികാരി) ജെയിംസ് ജോണ്‍ (കേരള കാത്തലിക്ക് അസോസിയേഷന് പ്രസിഡന്റ്) എന്നിവര്‍ക്കും സ്വീകരണം നല്കി. ഫാ.ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. അനൂപ് സാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ വിനു ക്രിസ്റ്റി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.