ഐ.സി.എഫ് മദ്ഹു റസൂൽ സമ്മേളനങ്ങളിലെ മുഖ്യാതിഥി താത്തൂർ ഇബ്രാഹിം സഖാഫിയെ ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ ഐ.സി.എഫ് നേതാക്കൾ സ്വീകരിക്കുന്നു
ഇബ്രാഹിം സഖാഫി താത്തൂരിന് സ്വീകരണം നൽകി
മനാമ: ഐ.സി.എഫ് മീലാദ് കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന മദ്ഹു റസൂൽ കോൺഫറൻസിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ബഹ്റൈനിലെത്തിയ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഇബ്രാഹിം സഖാഫി താത്തൂരിന് ഐ.സി.എഫ് നേതാക്കൾ ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി.
തിരുനബി (സ): ജീവിതം ദർശനം എന്ന പ്രമേയത്തിൽ ഇന്നുമുതൽ ബഹ്റൈനിലെ 12 കേന്ദ്രങ്ങളിലായാണ് മദ്ഹു റസൂൽ സമ്മേനങ്ങൾ നടക്കുന്നത്.
ഐ.സി.എഫ് ബഹ്റൈൻ നാഷനൽ സംഘടനാ പ്രസിഡന്റ് ഷാനവാസ് മദനി, അബ്ദുൾ ഹകീം സഖാഫി, ഷിഹാബുദ്ദീൻ സിദ്ദീഖി, അബ്ദുസ്സമദ് കാക്കടവ്, മുഹമ്മദ് ഹാജി കണ്ണപുരം, അബ്ദുറസാഖ് ഹാജി, ഫൈസൽ ചെറുവണ്ണൂർ, ഹാഷിം പള്ളിക്കണ്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.