ഷി​ഫ അ​ല്‍ജ​സീ​റ മെ​ഡി​ക്ക​ല്‍ സെൻറ​റി​ല്‍ ന​ട​ന്ന ബ​ഹ്‌​റൈ​ന്‍ ദേ​ശീ​യ​ദി​നം, ബം​ഗ്ലാ​ദേ​ശ് വി​ജ​യ​ദി​നം ആ​ഘോ​ഷ​ങ്ങ​ള്‍ ബം​ഗ്ലാ​ദേ​ശ് അം​ബാ​സ​ഡ​ര്‍ മു​ഹ​മ്മ​ദ് ന​സ​റു​ല്‍ ഇ​സ്​​ലാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ്ലാ​ദേ​ശ് അം​ബാ​സ​ഡ​ര്‍ക്ക് ഷി​ഫ അ​ല്‍ജ​സീ​റ​യി​ല്‍ സ്വീ​ക​ര​ണ

മ​നാ​മ: ബം​ഗ്ലാ​ദേ​ശ് അം​ബാ​സ​ഡ​ര്‍ മു​ഹ​മ്മ​ദ് ന​സ്‌​റു​ല്‍ ഇ​സ്​​ലാ​മി​ന് ഷി​ഫ അ​ല്‍ജ​സീ​റ മെ​ഡി​ക്ക​ല്‍ സെൻറ​റി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി. ബ​ഹ്‌​റൈ​ന്‍ ദേ​ശീ​യ​ദി​നം, ബം​ഗ്ലാ​ദേ​ശ് വി​ജ​യ​ദി​നം എ​ന്നീ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷി​ഫ അ​ല്‍ജ​സീ​റ​യി​ല്‍ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ള്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ഷി​ഫ അ​ല്‍ജ​സീ​റ സി.​ഇ.​ഒ ഹ​ബീ​ബ് റ​ഹ്മാ​ന്‍, ഡ​യ​റ​ക്​​ട​ര്‍ ഷ​ബീ​ര്‍ അ​ലി, മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്​​ട​ര്‍ ഡോ. ​സ​ല്‍മാ​ന്‍ ഗ​രീ​ബ്, മെ​ഡി​ക്ക​ല്‍ അ​ഡ്​​മി​നി​സ്‌​ട്രേ​റ്റ​ര്‍ ഡോ. ​ഷം​നാ​ദ്, മു​തി​ര്‍ന്ന ഡോ​ക്​​ട​ര്‍മാ​ര്‍, മ​റ്റു മാ​നേ​ജ്‌​മെൻറ്​ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു.

ഷി​ഫ അ​ല്‍ജ​സീ​റ മെ​ഡി​ക്ക​ല്‍ സെൻറ​ര്‍ ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ന​ല്‍കു​ന്ന സം​ഭാ​വ​ന​ക​ളെ​യും മി​ക​വു​റ്റ ഇ​ട​പെ​ട​ലു​ക​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ബം​ഗ്ലാ​ദേ​ശ് വി​മോ​ച​ന​ത്തി​ല്‍ ഇ​ന്ത്യ ന​ല്‍കി​യ സം​ഭാ​വ​ന​ക​ളെ​യും അ​ദ്ദേ​ഹം ച​ട​ങ്ങി​ല്‍ അ​നു​സ്മ​രി​ച്ചു. വി​ജ​യ​ദി​നാ​ഘോ​ഷം അം​ബാ​സ​ഡ​ര്‍ കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബം​ഗ്ലാ​ദേ​ശ് യൂ​ത്ത് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ക്യാ​മ്പി​ല്‍ നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ പ​ങ്കെ​ടു​ത്തു. ഡോ. ​ഫ​ര്‍സി​യ ഹ​സ​ന്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Receipt of Bangladesh Ambassador to Shifa Al-Jazeera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.