റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ൻ​വെ​സ്റ്റ്മെ​ന്റ് എ​ക്സി​ബി​ഷ​നി​ൽ മി​ക​ച്ച പ​ങ്കാ​ളി​ത്തം

മ​നാ​മ: സി​റ്റി സെ​ന്റ​ർ മാ​ളി​ൽ ആ​രം​ഭി​ച്ച ബ​ഹ്റൈ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ൻ​വെ​സ്റ്റ്മെ​ന്റ് എ​ക്സി​ബി​ഷ​നി​ൽ മി​ക​ച്ച പ​ങ്കാ​ളി​ത്തം. രാ​ജ്യ​ത്തെ പ്ര​മു​ഖ റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന പ്ര​ദ​ർ​ശ​നം റി​യ​ൽ എ​സ്റ്റേ​റ്റ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (റെ​റ) ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​​ന്റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ എ​ണ്ണ ഇ​ത​ര വി​ഹി​തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് റി​യ​ൽ എ​സ്റ്റേ​റ്റ് ​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച സ​ഹാ​യി​ക്കും. സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന പ​ദ്ധ​തി​യു​ടെ ഫ​ല​മാ​യി റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലു​ണ്ടാ​യ മി​ക​ച്ച ഫ​ല​ങ്ങ​ളും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. ഈ ​മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​റി​ന്റെ ശ്ര​മ​ങ്ങ​ളും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ക്സി​ബി​ഷ​ൻ ശ​നി​യാ​ഴ്ച സ​മാ​പി​ക്കും.

Tags:    
News Summary - Real Estate Investment Exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT