സമൂഹമാധ്യമങ്ങളുടെ ഈ അതിവേഗ കാലത്തും ആധികാരികവും വിശ്വസനീയവുമായ വാർത്തകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഒരു പത്രം എന്നത് കേവലം ഒരു വാർത്താമാധ്യമമല്ല, അത് സത്യസന്ധമായ വിവരങ്ങളുടെ ഉറവിടമാണ്. വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുമ്പോൾ, വസ്തുതകൾ മാത്രം നൽകുന്ന ഒരു പത്രം നമുക്ക് വഴികാട്ടിയാകുന്നു. നിങ്ങളുടെ ചുറ്റും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഒരു ദിനപത്രം അനുയേജ്യമാണ്. ഓരോ ദിവസവും രാവിലെ നിങ്ങളുടെ വീട്ടിലെത്തുന്ന പത്രം, അറിവിന്റെയും വിവേകത്തിന്റെയും ഒരു പുതിയ ലോകം നിങ്ങൾക്ക് മുന്നിൽ തുറക്കുന്നു.
പത്രം വായിക്കുക, അറിവുള്ള ഒരു സമൂഹത്തിന്റെ ഭാഗമാകുക. പ്രവാസലോകത്ത് കഴിഞ്ഞ 26 വർഷമായി മലയാളികളുടെ വാക്കായി പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനമാണ് ‘ഗൾഫ് മാധ്യമം’. പ്രവാസികളുടെ സന്തോഷത്തിലും സങ്കടത്തിലും ആഘോഷത്തിലും ജാതിമത രാഷ്ട്രീയ ഭേദെമന്യേ ഭാഗഭാക്കാവുന്ന പത്രം കൂടിയാണ് ‘ഗൾഫ് മാധ്യമം’. സമൂഹത്തിൽ നന്മ ചെയ്യുന്നവരെയും പൊതുപ്രവർത്തകരെയും സമൂഹത്തിന് മുന്നിൽ കൊണ്ടുവരാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും ‘ഗൾഫ് മാധ്യമം’ വാർത്തകൾ ഗുണകരമാകാറുണ്ട്. ബഹ്റൈനിലെ പ്രവാസികളുടെ നിരവധി വിഷയങ്ങൾ ‘ഗൾഫ് മാധ്യമ’ത്തിലൂടെ പുറത്തെത്തിക്കാനും അതിന് പ്രതിഫലനം ഉണ്ടാക്കാനും എനിക്കും ഞാനുമായി ബന്ധപ്പെട്ട് നിൽക്കുന്ന സംഘടനക്കും കഴിഞ്ഞിട്ടുണ്ട്. അതിന്റെ നിലനിൽപ്പ് നമ്മുടെ മലയാളി പ്രവാസികളുടെ കൂടെ ആവശ്യമാണ്. ഈ വർഷത്തെ ‘ഗൾഫ് മാധ്യമം’ സർക്കുലേഷൻ കാമ്പയിന് എന്റെ എല്ലാവിധ ആശംസകളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.