മനാമ: അനാഥരായ ബാലിക^ബാലൻമാർക്കായി റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ (ആർ.സി.ഒ) റമദാന്‍ സംഗമം സംഘടിപ്പിച്ചു. റോയല്‍ ചാരിറ്റി ഓര്‍ഗേൈനസഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന സംഗമത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. അനാഥരുടെ സംരക്ഷണത്തിനായി പ്രത്യേക താൽപര്യമെടുക്കുന്ന ഹമദ് രാജാവിെൻറ നടപടികളും നയങ്ങളുമാണ് റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷെൻറ പ്രവര്‍ത്തനങ്ങളുടെ കരുത്തെന്ന് ശൈഖ് നാസിർ പറഞ്ഞു. ഹമദ് രാജാവിെൻറ വീക്ഷണങ്ങൾ നടപ്പിൽ വരുത്തുന്നതിനായി ശ്രമിക്കുന്ന റോയല്‍ ചാരിറ്റിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. രാജ്യത്തിെൻറ നിര്‍മാണ പ്രക്രിയയില്‍ പങ്കുചേരാന്‍ കഴിയും വിധം അനാഥരെ വളര്‍ത്തിയെടുക്കാൻ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കേണ്ടതുണ്ട്. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫക്കും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫക്കും അദ്ദേഹം റമദാൻ ആശംസ നേർന്നു.
ആര്‍.സി.ഒ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ്, ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍റുമൈഹി, വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ഖലീഫ, ബഹ്‌റൈനിലെ കുവൈത്ത് അംബാസഡര്‍ ശൈഖ് ഇസാം അസ്സബാഹ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.