റയ്യാൻ സ്റ്റഡി സെന്റർ സ്വാതന്ത്ര്യ ദിനപരിപാടികളിൽ വിജയിച്ചവർക്ക് സമ്മാനം കൈമാറുന്നു
Posted On
date_range Updated On
date_range റയ്യാൻ സ്റ്റഡി സെന്റർ സ്വാതന്ത്ര്യ ദിനപരിപാടികൾ സംഘടിപ്പിച്ചു
മനാമ: ഇന്ത്യയുടെ എൺപതാമത് സ്വാതന്ത്ര്യ ദിനത്തിൽ റയ്യാൻ സ്റ്റഡി സെന്റർ തങ്ങളുടെ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡന്‍റ് സി.എം. അബ്ദു ലത്വീഫ് അധ്യക്ഷത വഹിച്ച ചടങ്ങിന് സാദിഖ് ബിൻ യഹ്‌യ സ്വാഗതം പറഞ്ഞു. മദ്രസ പ്രിൻസിപ്പൽ അബ്ദുലത്വീഫ് ചാലിയം പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി സംഘടിപ്പിച്ച കാലിഗ്രാഫി, ഡ്രോയിങ്, പ്രസംഗമത്സരം എന്നിവയിൽ വിവിധ വിദ്യാർത്ഥികൾ മാറ്റുരച്ചു. ഹംസ അമേത്ത്, ഹനീഫ് പി.പി., ഫഖ്‌റുദീൻ അലി അഹ്മദ്, ഷബീർ ഉമ്മുൽഹസ്സം എന്നിവർ വിജയികൾക്കുള്ള സമ്മാനവിതരണം നിർവ്വഹിച്ചു. വസീം അഹ്മദ് അൽ ഹികമി, സ്വാലിഹ് അൽ ഹികമി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഫഖ്‌റുദ്ദീൻ അലി അഹ്മദ് നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.