Posted On
date_range Updated On
date_range ശീതളപാനീയ കുപ്പിയിൽ എലിക്കുഞ്ഞ്; അന്വേഷണം തുടങ്ങി
മനാമ: ബഹ്റൈനിൽ ശീതളപാനീയ കുപ്പിയിൽ എലിക്കുഞ്ഞിനെ കണ്ട സംഭവത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അന്വേഷ ണം ആരംഭിച്ചു. പ്രമുഖ കമ്പനിയുടെ ശീതളപാനീയം കുടിക്കുന്നതിനിടയിലാണ് ഇന്ത്യൻ പ്രവാസി കുപ്പിയിൽ ചത്ത എലിക്കുഞ്ഞ ിനെ കണ്ടത്.
ഇതിനെ തുടർന്നുള്ള അസ്വസ്ഥതമൂലം പ്രവാസി ഛർദിച്ചവശനാകുകയും മുഹറഖിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ശീതളപാനീയത്തിൽ എലിക്കുഞ്ഞിനെ കണ്ട സംഭവത്തിെൻറ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയിൽ എത്തിയ വ്യക്തിയെ തൊട്ടടുത്ത ഗവൺമെൻറ് ആശുപത്രിയിലേക്ക് റഫർ ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.