ഹയ്യാൻ ഹെറിറ്റേജ് വില്ലേജ് ഫെസ്റ്റിവൽ
Posted On
date_range Updated On
date_range റാസ് ഹയ്യാൻ ഹെറിറ്റേജ് വില്ലേജ് ഫെസ്റ്റിവൽ ജനുവരി ഒന്നുവരെ നീട്ടി
മനാമ: നാഷനൽ ഡേയോടനുബന്ധിച്ചുള്ള സെലിബ്രേറ്റ് ബഹ്റൈൻ 2023 പരിപാടിയുടെ ഭാഗമായി റാസ് ഹയ്യാനിലെ ഹെറിറ്റേജ് വില്ലേജിൽ നടക്കുന്ന ഫെസ്റ്റിവൽ ജനുവരി ഒന്നുവരെ നീട്ടി. വൻ ജനപങ്കാളിത്തത്തെ തുടർന്നാണ് പരിപാടി നീട്ടിയതെന്ന് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.
ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചും ഹമദ് രാജാവിന്റെ സിംഹാസനാരോഹണത്തിന്റെ വാർഷികത്തോടനുബന്ധിച്ചും വിവിധ ആഘോഷ പരിപാടികളാണ് രാജ്യത്ത് നടക്കുന്നത്. ബഹ്റൈൻ പാരമ്പര്യവും സാംസ്കാരികത്തനിമയും പ്രദർശിപ്പിക്കുന്ന സാംസ്കാരിക, വിനോദ പരിപാടികളും വിപണികളും നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.