Posted On
date_range Updated On
date_range റമദാൻ ക്വിസ് സീസൺ -5 വിജയികളെ പ്രഖ്യാപിച്ചു
മനാമ: അൽ മന്നാഇ സെന്റർ മലയാള വിഭാഗം റയ്യാൻ സ്റ്റഡി സെന്ററുമായി ചേർന്ന് റമദാനിൽ സംഘടിപ്പിച്ച ക്വിസ് സീസൺ 5 മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഓൺലൈൻ ആയി സംഘടിപ്പിച്ച വൈജ്ഞാനിക മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. 80ശതമാനവും അതിലധികവും മാർക്ക് ലഭിച്ച മത്സരാർത്ഥികളെയാണ് ഫൈനലിലേക്ക് തിരഞ്ഞടുത്തത്. സാഫിർ അഷ്‌റഫ്, സൽമ മെഹ്‌ജൂബ, ജൻസീന നദീർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സാദിഖ് ബിൻ യഹ്‌യ സുഹാദ് ബിൻ സുബൈർ, വസീം അൽ ഹികമി, സ്വാലിഹ് അൽ ഹികമി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.