മനാമ: അർബുദത്തിെൻറ പിടിയിൽപ്പെട്ടപ്പോൾ സഹായ ഹസ്തവുമായെത്തിയ സുമനസുകൾക്ക് നന്ദി പറഞ്ഞ് ബംഗളുരു സ്വദ േശിനി റജീന നാട്ടിലേക്ക് മടങ്ങി. 13 വർഷം മുമ്പാണ് റജീന ബഹ്റൈനിലേക്ക് എത്തിയത്. രണ്ട് പെൺമക്കൾ ഉൾപ്പെടെയുള്ള മൂന്ന് മക്കളുടെ പഠനത്തിനും ഭർത്താവിെൻറ ചികിത്സക്കും എല്ലാം ആശ്രയമായത് റജീന അയക്കുന്ന ചെറിയ തുകയായിരുന്നു. ഇതിനിടെയാണ് അടുത്തിടെ അവർക്ക് സ്തനാർബുദം പിടിപ്പെട്ടത്. സൽമാനിയ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുകയും നാല് കീമോ കഴിയുകയും ചെയ്തു. ഇനി 13കീമോ കൂടി വേണം എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. തുടർ ചികിത്സക്ക് ഡോക്ടറുടെ നിർദേശം അനുസരിച്ചാണ് അവർ നാട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.