പുതുതായി തുറന്ന റോഡ്
മനാമ: ബഹ്‌റൈനിൽ റോഡ് വികസനത്തിന്‍റെയും ഗതാഗതം സുഗമമാക്കുന്നതിന്റെയും ഭാഗമായി, റഫയിലെ ബൊളിവാർഡ് റോഡ് പൊതുമന്ത്രാലയം ഗതാഗതത്തിനായി തുറന്നുകൊടുത്തു.
സല്ലാഖ് ഹൈവേയെയും ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയെയും ബന്ധിപ്പിക്കുന്ന ഈ പുതിയ പാതയ്ക്ക് ഇരുവശങ്ങളിലും രണ്ട് ലെനുകൾ വീതമുണ്ട്. ഏകദേശം 2.5 കിലോമീറ്റർ നീളമുള്ള ഈ റോഡ് സല്ലാഖ് ഹൈവേ - ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ ജങ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കും.
ഇതിന്റെ ഭാഗമായി പുതിയ യു-ടേൺ നിർമ്മിക്കുകയും, സല്ലാഖ് ഹൈവേയിൽ നിന്നുള്ള വലത് തിരിവ് രണ്ട് ലെനുകളായി വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റഫ മേഖലയിലെ വർദ്ധിച്ചുവരുന്ന നഗരവികസനവും ഗതാഗത ആവശ്യങ്ങളും കണക്കിലെടുത്താണ് പൊതുമന്ത്രാലയം ഈ പദ്ധതി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.