പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു ചിത്രം സത്യൻ പേരാമ്പ്ര

പ്രൌഢമായി പ്രവാസി മലയാളി സംഗമം

മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് സന്ദർശനവുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമം പ്രൗഢമായി. സമാജം ഹാളും പരിസരവും പ്രവാസികളാൽ നിറഞ്ഞുകവിഞ്ഞ പരിപാടിയിൽ കൃത്യം ഏഴു മണിയോടെ മുഖ്യമന്ത്രിയെത്തി.

വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ന്‍റെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബ​ഹ്റൈ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു, കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ജ​യ​തി​ല​ക് എ​ന്നി​വ​ർ സ​മീ​പം


മലയാളം മിഷൻ വിദ്യാർഥികൾ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ സംഘാടക സമിതി കൺവീനർ പി. ശ്രീജിത്ത്‌ സ്വാഗത പറഞ്ഞു. ചെയർമാൻ പി.വി. രാധാകൃഷ്ണ പിള്ള അധ്യക്ഷതവഹിച്ചു. ഒരു മണിക്കൂറോളം സദസ്സുമായി സംസാരിച്ച മുഖ്യമന്ത്രി നാടിന്റെ നേട്ടങ്ങളും പുരോഗതിയും പ്രവാസി സമൂഹവുമായി പങ്കുവെച്ചു. എന്നാൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തിയില്ല എന്നത് ഏറെ നിരാശയാക്കി. നോർക്ക കെയർ, വിമാന യാത്ര വിഷയം തുടങ്ങി നിരവധി കാര്യങ്ങളിൽ മുഖ്യമന്ത്രി ആശ്വാസകരമായ വാഗ്ദാനങ്ങൾ നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ലുലു ഗ്രൂപ് ഡയറക്ടർ എം.എ. യൂസുഫലി എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. മുഖ്യമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഗൾഫ് മാധ്യമം പുറത്തിറക്കിയ സ്‌പെഷ്യൽ സപ്ലിമെന്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പ്രകാശനച്ചടങ്ങിൽ ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ റീജ്യനൽ മാനേജർ ജലീൽ അബ്ദുല്ല, ബ്യൂറോ ചീഫ് ഫായിസ് അബൂബക്കർ, മാർക്കറ്റിങ് മാനേജർ ഷകീബ് എന്നിവർ സന്നിഹിതരായിരുന്നു.

ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ലുലു ഗ്രൂപ് ഡയറക്ടർ എം.എ. യൂസുഫലി


മുഖ്യമന്ത്രിയെ സ്വീകരിച്ച് ഉപപ്രധാനമന്ത്രി

മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിച്ച് ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ. മനാമ റിഫയിലുള്ള ഉപപ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ ഉച്ചവിരുന്നൊരുക്കിയായിരുന്നു സ്വീകരണം.

ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, ബഹ്റൈൻ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസഫലി, ലുലു ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, ഡോ. വർഗീസ് കുര്യൻ, പി.വി. രാധാകൃഷ്ണപിള്ള എന്നിവരും സഹിഹിതരായിരുന്നു. വൈകീട്ട് കേരളീയ സമാജത്തിൽ മലയാളം മിഷനും ലോക കേരളസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ അദ്ദേഹം കേരളത്തിലേക്ക് തിരിക്കും.

നി​റ​ഞ്ഞു​ക​വി​ഞ്ഞ സ​മാ​ജം ഹാൾ; ആ​വേ​ശ​ത്തോ​ടെ പ്ര​വാ​സി​ക​ൾ

മ​നാ​മ: തി​ങ്ങി​നി​റ​ഞ്ഞ കേ​ര​ളീ​യ സ​മാ​ജം ഹാ​ളും അ​ങ്ക​ണ​വും ഒ​രു​പോ​ലെ ആ​വേ​ശ​ത്തോ​ടെ​യാ​യി​രു​ന്നു പ്രി​യ നാ​ടി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ സ്വീ​ക​രി​ച്ച​ത്. കൂ​ടി​നി​ന്ന​വ​ർ​ക്ക് കൈ​വീ​ശി അ​ഭി​വാ​ദ്യം ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി‍ ഹാ​ളി​ലേ​ക്കും പി​ന്നീ​ട് വേ​ദി​യി​ലേ​ക്കും ക​യ​റി. അ​ദ്ദേ​ഹ​ത്തെ ഒ​രു നോ​ക്കു​കാ​ണാ​നും പ്ര​സം​ഗം കേ​ൾ​ക്കാ​നു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ് ബ​ഹ്റൈ​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നാ​യി കേ​ര​ളീ​യ സ​മാ​ജ​ത്തി​ലേ​ക്കെ​ത്തി​ച്ചേ​ർ​ന്ന​ത്.

നി​റ​ഞ്ഞു​ക​വി​ഞ്ഞ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഹാൾ


അ​ക​ത്തെ ഹാ​ൾ നേ​ര​ത്തെ ത​ന്നെ നി​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട്, വ​ന്ന​വ​ർ ഹാ​ളി​ന് പു​റ​ത്ത് സ​ജ്ജീ​ക​രി​ച്ച ഗ്രൗ​ണ്ടി​ലും എ​ൽ.​ഇ.​ഡി സ്ക്രീ​നി​ന്‍റെ പ​രി​സ​ര​ത്തും ത​ടി​ച്ചു​കൂ​ടി. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സ​മാ​ജം നി​റ​ഞ്ഞു​ക​വി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന് ബു​ദ്ധി​മു​ട്ട് നേ​രി​ട്ടേ​ക്കാ​മെ​ന്ന് നേ​ര​ത്തെ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ​ല​രും ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​നം​വെ​ച്ചാ​ണ് പ​രി​പാ​ടി സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കാ​ൽ​ന​ട​യാ​യെ​ത്തി​യ​ത്. ഹ​ർ​ഷാ​ര​വ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ സ്നേ​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി സ​ജി ചെ​റി​യാ​നും സ​മാ​ജം അ​ങ്ക​ണം വി​ട്ടി​റ​ങ്ങി​യ​ത്. 

News Summary - Proudly a gathering of expatriate Malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.