പ്രമുഖ ബഹ്‌റൈൻ കവിയും സാഹിത്യകാരനുമായ അലി അബ്ദുല്ല ഖലീഫ അന്തരിച്ചു

മനാമ: ബഹ്‌റൈനിലെ പ്രമുഖ കവിയും സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ അലി അബ്ദുള്ള ഖലീഫ അന്തരിച്ചു. സാഹിത്യ-സാംസ്കാരിക മേഖലയിൽ വലിയ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ വിയോഗത്തിൽ വിവര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈനിലെയും ഗൾഫ് മേഖലയിലെയും സാഹിത്യ-അക്കാദമിക് രംഗത്ത് മികച്ച കൃതികളും അറിവും പകർന്നുനൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

ദേശീയ സംസ്കാരത്തെയും സാഹിത്യത്തെയും സേവിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രമുഖരിൽ ഒരാളായ അദ്ദേഹം, സാംസ്കാരിക പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനും സ്ഥാപനങ്ങളെ വികസിപ്പിക്കുന്നതിനും നിർണായക പങ്കുവഹിച്ചു. നാടോടി പൈതൃകം സംരക്ഷിക്കുന്നതിനും ഭാവി തലമുറക്കായി അവ ഡോക്യുമെന്റ് ചെയ്യുന്നതിനും അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണ്.

കവിത, ഗവേഷണം, ഔദ്യോഗിക പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾ സാഹിത്യ-സാംസ്കാരിക ലോകത്ത് ഉന്നത സ്ഥാനം നേടിക്കൊടുത്തു. ബഹ്‌റൈന്റെ സർഗാത്മക യാത്രയിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. പരേതന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ബഹ്‌റൈനിലെ സാഹിത്യ-സാംസ്കാരിക ലോകത്തിനും വിവര മന്ത്രാലയം അനുശോചനം അറിയിച്ചു.

Tags:    
News Summary - Prominent Bahraini poet and literary figure Ali Abdullah Khalifa passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.