ഷാനവാസ്, വിജിന സന്തോഷ്, ഹരീഷ് മേനോൻ, യുധി പ്രശോബ്, ആൽബി, ജലീലിയോ
മനാമ: ബഹ്റൈൻ കേരളീയ സമാജം കലാവിഭാഗം സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിച്ച പ്രഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടക മത്സരം സമാപിച്ചു. ഹരിലാൽ, മഞ്ജുളൻ എന്നിവർ വിധികർത്താക്കളായിരുന്നു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ദേവദാസ് കുന്നത്ത്, ശ്രീജിത്ത് ഫറോക്ക്, കൃഷ്ണകുമാർ പയ്യന്നൂർ, വിനോദ് ഏലിയത്ത് എന്നിവർ പങ്കെടുത്തു.
ചടങ്ങിന് മുന്നോടിയായി മഞ്ജുളൻ അവതരിപ്പിച്ച ‘കൂനൻ’ നാടകം അരങ്ങേറി. മികച്ച നാടകമായി ‘മുയലുകളുടെ ആരാമം’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നാടകം: ബുധിനി. മികച്ച സംവിധായകൻ: ഹരീഷ് മേനോൻ (മുയലുകളുടെ ആരാമം). മികച്ച രണ്ടാമത്തെ സംവിധായകൻ: ഷാഗിത് രമേശ് (നാഗമണ്ഡല). മികച്ച നടൻ: ഷാനവാസ് (സുഖനിദ്രകളിലേക്ക്). മികച്ച രണ്ടാമത്തെ നടൻ: രമേഷ് ബേബിക്കുട്ടൻ (സ്വപ്നവേട്ട). മികച്ച നടി: വിജിന സന്തോഷ് (നാഗമണ്ഡല). മികച്ച രണ്ടാമത്തെ നടി: ദുർഗ കാശിനാഥൻ (ബുധിനി). മികച്ച ബാല നടൻ: യുധി പ്രശോബ് (രക്ഷിതാക്കളുടെ ശ്രദ്ധക്ക്). മികച്ച ബാല നടി: ആൽബി (സുഖനിദ്രകളിലേക്ക്). മികച്ച രചന: ജലീലിയോ ( മുയലുകളുടെ ആരാമം). മികച്ച ചമയം: സജീവൻ കണ്ണപുരം (ശകുനി). മികച്ച കലാ സംവിധാനം: ശ്യാം രാമചന്ദ്രൻ (മുയലുകളുടെ ആരാമം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.