????????????? ???????? ???? ??? ????? ?? ???? ??? ??????????? ?????????????

ലോകത്ത്​ സമാധാനവും സുരക്ഷയും നടപ്പാവാൻ അന്താരാഷ്​ട്ര സമൂഹം സത്വരമായി ഇടപെടണം -പ്രധാനമന്ത്രി

മനാമ: ലോകത്ത്​ സമാധാനവും സുരക്ഷയും നടപ്പാവാൻ അന്താരാഷ്​ട്ര സമൂഹം സത്വരമായി ഇടപെടേണ്ട സമയം ആഗതമായതായി പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. സമാധാന നോബല്‍ പുരസ്‌കാര ജേതാക്കളായ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡൻറ്​ ഫ്രെഡറിക് വില്യം ഡി ക്ലര്‍ക്ക്, പോളണ്ട് മുന്‍ പ്രസിഡൻറ്​ ലേക് വലേസ, കിഴക്കന്‍ തിമൂര്‍ മുന്‍ പ്രസിഡൻറ്​ ഹോസ് റാമോസ് ഹോര്‍ത്ത എന്നിവര്‍ക്ക് ഗുദൈബിയ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സമാധാനത്തിന് നിലകൊള്ളുക എന്നത് ശ്രേഷ്​ഠമായ നിലപാടാണ്.

സമാധാനത്തിനുവേണ്ടി അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ബഹ്‌റൈന്‍ എന്നും നിലക്കൊണ്ടിട്ടുണ്ട്​. വികസനത്തി​​​െൻറയും വളര്‍ച്ചയുടെയും അടിസ്ഥാനം സമാധാനവും സുരക്ഷയുമാണ്. ഇവരണ്ടുമില്ലാത്ത സ്ഥലങ്ങളിൽ വികസന ലക്ഷ്യങ്ങള്‍ ഫലപ്രദമാകില്ല. ലോകത്ത് സമാധാനവും സാഹോദര്യവും പരസ്​പരസഹകരണവും വളര്‍ത്താനും ബഹ്​റൈൻ മുന്നിലുണ്ടാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം ലോകത്ത് മറ്റൊരു ശീതയുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതായി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നൊബേല്‍ പുരസ്‌കാര ജേതാക്കള്‍ അഭിപ്രായപ്പെട്ടു. അതിനെതിരെ എല്ലാവരും ഒരുമിച്ച്​ രംഗത്തുവരണമെന്നും അവർ പറഞ്ഞു. സമാധാനത്തിനുവേണ്ടിയുള്ള ബഹ്​റൈ​​​െൻറ പരിശ്രമങ്ങളെ നോബൽസമ്മാന ​ജേതാക്കൾ അഭിനന്ദിച്ചു. പരിസ്ഥിതി നൊബേല്‍ എന്നറിയപ്പെടുന്ന ഗുട്ടന്‍ബെര്‍ഗ് പരിസ്ഥിതി പുരസ്‌കാരം നേടിയ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ അന്ന തിബായുകയും കൂടികാഴ്​ചയിൽ സംബന്​ധിച്ചു.

Tags:    
News Summary - prime minister-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.