ഗ്ലോബൽ തിക്കോടിയൻസ് ഫോറം സംഘടിപ്പിച്ച

ഐക്യദാർഢ്യ സംഗമം

ഭരണാധികാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗ്ലോബൽ തിക്കോടിയൻസ് ഫോറം

മനാമ: പൗരന്മാർക്കും പ്രവാസികൾക്കും നൽകുന്ന കരുതലിനും മികച്ച സുരക്ഷയ്ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) ബഹ്‌റൈൻ ഘടകത്തിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ബഹ്‌റൈൻ രാജാവ് ശൈഖ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്കും ഭരണകൂടത്തിനും പൂർണ പിന്തുണ പ്രഖ്യാപിച്ച് ഗുദൈബിയ ആൻഡുലസ് ഗാർഡനിലാണ് ഒത്തുചേരൽ ഒരുക്കിയത്. മികച്ച ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായ ചടങ്ങിൽ വിവിധ രാജ്യക്കാരായ നിരവധി പേർ പങ്കെടുത്തു.

ജി.ടി.എഫ് പ്രസിഡന്റ് പ്രജീഷ് തിക്കോടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്ത്യൻ ക്ലബ് പ്രസിഡന്‍റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. സമകാലിക സാഹചര്യത്തിൽ ബഹ്‌റൈൻ ഭരണകർത്താക്കൾക്ക് നൽകുന്ന ഐക്യദാർഢ്യത്തിന് വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ചടങ്ങിൽ ജനറൽ സെക്രട്ടറി ഷിനിത് തിക്കോടി സ്വാഗതം ആശംസിച്ചു. വിവിധ രാജ്യങ്ങളുടെ നാണയങ്ങൾ ഉപയോഗിച്ച് ജി.ടി.എഫ് സെക്രട്ടറിയേറ്റ് അംഗം ഇബ്രാഹിം തിക്കോടി രൂപകല്പന ചെയ്ത "We love Bahrain" എന്ന കലാസൃഷ്ടി പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി. ജി.ടി.എഫ് ഭാരവാഹികളും അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Global Thikodians Forum expresses solidarity with rulers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.